പട്യാല: പഞ്ചാബ് മുന്‍ മന്ത്രി സുര്‍ജിത് സിംഗ് രഖ്റ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇന്നലെ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സാന്നിധ്യത്തിലാണു മുൻമന്ത്രി പാർട്ടി അംഗത്വം സ്വീകരിച്ചത്.
വര്‍ഷങ്ങളോളം ശിരോമണി അകാലിദളിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളായിരുന്നു രഖ്റ. മുന്‍ അകാലി സര്‍ക്കാരുകളുടെ കാലത്ത്, റവന്യൂ, പുനരധിവാസം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.